ആഗോളവ്യാപ്തി ഉള്ളതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രോഗമാണ് പ്രമേഹം. ഇന്നത്തെ കണക്കനുസരിച്ചു ലോകവ്യാപകമായി 387 ദശലക്ഷത്തിലധികം പ്രമേഹികൾ ഉണ്ട്. ഇത് ഏകദേശം ലോക ജനസംഖ്യയുടെ 8.3% വരും. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 65 ദശലക്ഷത്തിലധികം പ്രമേഹികൾ ഉണ്ട്.ഗ്രാമം എന്നോ പട്ടണം എന്നോ വ്യത്യാസം ഇല്ലാതെ പ്രമേഹികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.2035 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹികളുടെ എണ്ണം 109 ദശലക്ഷം ആകുമെന്ന് കണക്കാക്കപ്പെടുന്നു.ഏറ്റവും കൗതുകകരമായകാര്യം നിലവിലുള്ള പ്രമേഹികളേക്കാൾ കൂടുതൽ കണ്ടുപിടിക്കപെടാത്ത പ്രമേഹികൾ ഉണ്ടെന്നുള്ളതാണ്. എണ്ണത്തിൽ വർദ്ധിച്ചു വരുന്ന പ്രമേഹികൾ നമ്മുടെ സാമ്പത്തിക പരാധീനതകളെ കൂടുതൽ ബുദ്ധിമുട്ടിൽ ആക്കുന്നു.ജീവിത ശൈലിയിൽ വന്നുചേർന്ന മാറ്റങ്ങളും ജന്മനാ നമ്മൾക്കു പ്രമേഹികൾ ആകാനുള്ള കൂടുതൽ സാദ്ധ്യതയും ചേർന്നപ്പോൾ പ്രമേഹികളുടെ എണ്ണം വല്ലാതെവർദ്ധിച്ചു. മുതിർന്ന വ്യക്തികളിൽ കാണുന്ന ടൈപ്പ്2 പ്രമേഹം വളരെ വ്യാപകമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളിൽ പോലും ഇന്ന് ടൈപ്പ്2 പ്രമേഹം കാണാൻ കഴിയുന്നു. ചെറിയ പ്രായത്തിൽ തന്നെ പ്രമേഹികളാവുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആകുലതകൾ സൃഷ്ടിക്കുന്നു. പ്രമേഹം വരാതെ നോക്കുന്നതിൽ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള ഒരു സമീപനമാണ് വൈദ്യശാസ്ത്രവും ഭരണകൂടവും മുന്നോട്ടു വയ്ക്കുന്നത്. പ്രമേഹത്തി൯്റെ ലോകതലസ്ഥാനം അകാൻ മുന്നേറികൊണ്ടിരുന്ന ഇന്ത്യയെ പിന്തള്ളിക്കൊണ്ടു ചൈന മുന്നേറിയെങ്കിലും നമ്മുടെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.

                                    പ്രമേഹം വരാതെ നോക്കുന്നതിനും പ്രമേഹികളായവരിൽ ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ ലഘുകരിക്കുന്നതിനും ഊന്നൽ നൽകാനാണ് ലോക പ്രമേഹ ഫെഡറേഷൻ 2016 ലോക പ്രമേഹ ദിനത്തി൯്റെ സന്ദേശമായി അറിയിച്ചിട്ടുള്ളത്. പ്രമേഹത്തി൯്റെ മേൽ ഒരു കണ്ണ് വേണം എന്നുപറയുമ്പോൾ അതി൯്റെ വ്യാഘ്യനം അതാണ്.

  

                                    പ്രമേഹിയിൽ അധിഷ്ഠിതമായ ഒരു സമീപനം ആണ് ആവശ്യം.അതിനയാളെ ശാക്തീകരിക്കേണ്ടതുണ്ട്. ത൯്റെ രോഗത്തെപ്പറ്റിയും താൻ അനുവർത്തിക്കേണ്ട ശാസ്ത്രീയമായ സമീപനങ്ങളെയും സംബന്ധിച്ചു ഒരു നല്ല ധാരണ പ്രമേഹമുള്ളയാൾക്കുണ്ടായിരിക്കണം. പ്രമേഹത്തി൯്റെ കാര്യകാരണങ്ങളും അതിനെഅടിസ്ഥാനപ്പെടുത്തിയുള്ള സമീപനങ്ങളുമാണ് പ്രധാനം. ഇതിൽ രക്തത്തിലെ ഗ്ലുക്കോസി൯്റെ നിയന്ത്രണം പരമപ്രധാനമാണെന്ന് എല്ലാവർക്കും തിരിച്ചറിവുണ്ടാകണം . അറിവ് മാത്രമല്ല തിരിച്ചറിവും പ്രധാനമാണ്. രക്തത്തിലെ ഗ്ലുക്കോസി൯്റെ അളവ് അധികമായി ദീർഘ കാലം നിലനിൽക്കുന്നതാണ്. പ്രമേഹവുമായി ബന്ധപ്പെട്ട റെറ്റിനോപ്പതി,നെഫ്രോപ്പതി,ന്യൂറോപ്പതി തുടങ്ങിയ സങ്കീർണ്ണതകൾ ഉണ്ടാകുന്നതിനു പ്രധാന കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്. അറിവ് കുറഞ്ഞവർ മാത്രമല്ല അറിവുള്ളവർ പോലും തെറ്റായ ധാരണകൾ വച്ചു പുലർത്തി അപകടത്തിൽപെടുന്നുണ്ട്. അത്ഭുത മരുന്നുകളുടെ പരസ്യസ്വാധീനത്തിൽ കുടുങ്ങി പോകുന്നവരും ഏറെയാണ് .

                                    ഭക്ഷണം നിയന്ത്രിക്കുക,ശരീര ഭാരം സാധാരണ നിലയിൽ നിലനിർത്തുക, വ്യായാമം ചെയ്യുക,കൃത്യമായി മരുന്നുകൾ ഉപയോഗിക്കുക,സമയാധിഷ്ഠിതമായി പരിശോധനകൾ നോക്കുകയും ഡോക്ടറെ കാണുകയും ചെയ്യുക,അത്യാവശ്യകാര്യങ്ങൾ സ്വയം അറിഞ്ഞു ഉറപ്പുവരുത്തുക ഇത്രയും മതി! ഈ നിലയയിൽപ്രമേഹികളെ പ്രാപ്തരാക്കാൻ വേണ്ടിയാണ് പ്രമേഹം.കോം.

                                    മലയാള ഭാഷയിൽ പ്രമേഹത്തെപ്പറ്റിയുള്ള ആദ്യ വെബ്സൈറ്റായി കഴിഞ്ഞകുറെ വർഷങ്ങളായി പ്രമേഹം.കോം സൈബർ ലോകത്തുണ്ട്. വളരെ അധികംപേർ ഈ സൈറ്റിൽ കയറിയിട്ടുമുണ്ട്. പരിഷ്‌കരിച്ചു കൂടുതൽ ഉപയോഗപ്രദം ആകുന്നതരത്തിൽ കാലോചിത മായിമാറ്റണം എന്ന് കുറേക്കാലമായി ആലോചിക്കുന്നു.ഇപ്പോൾ ഒത്തുവന്നു. കുണ്ടറ ,കൊല്ലം ടെക്നോപാർക്കിലെ യുവ പതിഭകളായ സോഫ്റ്റൽ ഒപ്പം ചേർന്നപ്പോൾ എല്ലാം എളുപ്പമായി . പ്രമേഹം.കോം ഇംഗ്ലീഷിലും ഹിന്ദിയിലും വായിക്കാൻ പറ്റും. നെറ്റിൽ പ്രമേഹത്തെപ്പറ്റി ഒരുപാടു സൈറ്റുകൾ കാണും. പ്രമേഹം.കോം വ്യത്യസ്തം ആയിരിക്കും . നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും കാതോർത്തുകൊണ്ടു .......

സസ്നേഹം

ഡോക്ടർ.പി.കമലാസനൻ

kamalprameham@gmail.com

©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies