രോഗം മരുന്ന് ചികിത്സ

ആവശ്യത്തിന് ശുദ്ധജലം

ജലമില്ലാതെ ജീവൻ നിലനിർത്താൻ സാദ്ധ്യമല്ല. ജലം ജീവജലമായത് അതുകൊണ്ടാണ്.ശരീരത്തിൽ വെള്ളത്തി൯്റെ അളവ് കുറഞ്ഞാൽ ദാഹം ഉണ്ടാകും. അങ്ങനെ ജലം ദാഹജലം ആകുന്നു.ആഹാരമില്ലാതെ കുറേദിവസം കഴിയാം.എന്നാൽ വെള്ളം ഇല്ലാതെ ഒരുദിവസം പോലും കഴിയാൻ സാദ്ധ്യമല്ല.വെള്ളം അത്രമാത്രം പ്രധാനം ആണ്....

നമ്മുടെ ആഹാരം

അന്ന വിചാരം മുന്ന വിചാരം എന്നൊരു ചൊല്ലുണ്ട്.ആദ്യത്തെ ആലോചന ഭക്ഷണത്തെ പറ്റിതന്നെയാണ്.എവിടെച്ചെന്നാലും നല്ല ഹോട്ടൽ ഏതുണ്ട് എന്നാണ് നാം ആദ്യം അന്വഷിക്കുക.ജനിച്ചാൽ ആദ്യത്തെ കരച്ചിൽ ശ്വാസം കിട്ടാനാണ്.പിന്നെ കരയുന്നതു വല്ലതും കഴിക്കാൻ കിട്ടാനാണ്,വിശപ്പടക്കാനാണ്.അമ്മയുടെ മുലഞെട്ടിൽ കൂടി ഊറിവരുന്ന പാൽ വിശപ്പടക്കുന്ന ആദ്യത്തെ ആഹാരം.പിന്നെ കരച്ചിലടക്കി സുഖ നിദ്ര...

പാർപ്പിടം പരിസരം

നമുക്ക്‌ കുടിലുകളുണ്ട് കൊട്ടാരങ്ങളുണ്ട്.കുടിലിൽ കിടന്നു കൊട്ടാരം സ്വപ്നം കാണുന്നവർ ഉണ്ട്,കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കു കുടിയേറിയവരും ഉണ്ട്.ഹൗസ്സിങ് കോളനികൾ സൃഷ്ടിക്കപ്പെടുമ്പോൾ സൃഷ്ടിക്കപ്പെടാതെ ചേരികൾ ഉണ്ടായി വരുന്നു.മതിലിൽ നിന്നും മരക്കമ്പുകൾ ചായ്ച്ചിറക്കി കമ്പുകൾകൊണ്ടു ഊന്നു കൊടുത്തു ചാക്കും പേപ്പറും പ്ലാസ്റ്റിക്കും കൊണ്ട് മേക്കട്ടി കെട്ടി ചുറ്റി മറച്ചു തീറ്റയും കുടിയും സന്തതി പരമ്പരകളുമായി തലമുറകളായി എത്രയോ പേർ ഇവിടെ കഴിയുന്നു...

രോഗങ്ങൾക്കൊരു മുഖവുര

പെട്ടെന്നായിരുന്നു നെഞ്ചിന്റെ നടുക്കായി ഒരു അരണ്ട വേദന.എരിയുന്ന പോലെ.ഗ്യാസാണെന്നു കരുതി.ഗ്യാസിന്റെ ഗുളിക കഴിച്ചു.ചൂട് വെള്ളം കുടിച്ചു. പക്ഷെ വേദന കൂടിക്കൂടി വരുന്നു വേദന ഇടതു കൈപ്പത്തിവരെപടർന്നു കയറിയിരിക്കുന്നു .വല്ലാത്ത പരവേശം. കുളിച്ചത്പോലെ വിയർത്തു.ശർദിക്കാൻ തോന്നുന്നു.ഭീതിതോന്നുന്നു. നെഞ്ച് പൊട്ടുന്ന വേദന. സഹിക്കാൻ കഴിയുന്നില്ല.ജീവൻ നിലച്ചു പോകുമോ? .©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies