വ്യായാമം പ്രമേഹികൾക്കു പ്രത്യകിച്ചും വേണ്ടതാണ് . അളവറ്റ പ്രയോജനങ്ങൾ ആണ് വ്യായാമം മൂലം ലഭിക്കുന്നത് :പ്രമേഹികൾക്കു പറ്റിയ വ്യായാമങ്ങൾ :


പ്രമേഹികൾക്കു വ്യായാമം അനിവാര്യമാണ് . ശരീരത്തി൯്റെ പ്രത്യേകതകൾ വിലയിരുത്തിവേണം വ്യായാമം തീരുമാനിക്കാൻ. അത്യുത്സാഹത്തോടെ തുടങ്ങി പ്രശ്നമാക്കരുത്. സാവകാശം തുടങ്ങി ആവശ്യമുള്ള നിലയിൽ എത്തിച്ചു തുടർന്നുകൊണ്ട് പോവുക . അതാണ് ഏറ്റവും നല്ല സമീപനം .ദിവസവും 45 മിനിട്ടു ;ആഴ്ചയിൽ 5 ദിവസം എങ്കിലും വ്യായാമം ചെയ്യണം. നടുവേദന , പാദങ്ങളിൽ മുറിവ്, തല ചുറ്റൽ , ഹൃദ്രോഗം, ഡിസ്‌കി൯്റെ പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം അനുസരിച്ചേ വ്യായാമം ചെയ്യാവു.രക്‌തത്തിലെ ഗ്ളൂക്കോസ്300 മില്ലിഗ്രാം / ഡെസിലിറ്ററിനു മുകളിൽ ആണെങ്കിൽ വ്യായാമം ഒഴിവാക്കുക. വ്യായാമ സമയത്തു കാലിനു യോജിച്ച പാദരക്ഷ ഉപയോഗിക്കണം .വ്യായാമത്തിനു പോകുമ്പോൾ രണ്ടു ബിസ്ക്കറ്റ് കൂടി കരുതിയെക്കുക .

©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies