കണ്ണുകളെയും കാഴ്ചയെയും സാരമായി ബാധിക്കാവുന്ന ഒരു അസുഖമാണ് പ്രമേഹം.പെട്ടെന്ന് കാഴ്ച നഷ്ടപ്പെടാവുന്ന അസുഖവും കൂടിയാണത്.രക്തത്തിലെ ഗ്ളൂക്കോസ് ക്രമാധികമായി ഉയർന്നാൽ കാഴ്ചക്ക് മങ്ങൽ ഉണ്ടാകും. ചികിത്സയുടെ തുടക്കത്തിൽ രക്തത്തിലെ ഗ്ളൂക്കോസ് സാധാരണ നിലയിലേക്ക് കുറഞ്ഞുവരുമ്പോഴും കാഴ്ചക്ക് മങ്ങൽ അനുഭവപ്പെടും. ഇത് താൽക്കാലികം മാത്രമാണ് . പ്രമേഹികളിൽ തിമിരം അതിവേഗം ഉണ്ടായിവരും. തിമിരം യഥാസമയം തന്നെ വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ശസ്ത്രക്രിയ ചെയ്തു മാറ്റണം. തിമിര ശസ്ത്രക്രിയ ഇന്ന് വളരെ ലളിതമാണ്. ഗ്ലോക്കോമ -കണ്ണിനുള്ളിലെ പ്രഷർകൂടുന്ന അവസ്ഥ പ്രമേഹികളിൽ അധികമായി കാണുന്നുണ്ട് . പ്രമേഹംമൂലം കണ്ണിനുണ്ടാകുന്ന ഏറ്റവും ഗുരുതരമായ അസുഖമാണ് കണ്ണി൯്റെ റെറ്റിനയെ ബാധിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതി. പെട്ടെന്ന് കാഴ്ച നഷ്ടപ്പെടാവുന്ന ഒരു സാഹചര്യമാണിത്.പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുമ്പോൾ തന്നെ 10 % പേരിൽ റെറ്റിനോപ്പതി കാണും. അതുകൊണ്ട് പ്രമേഹം കണ്ടുപിടിക്കുമ്പോഴും തുടർന്ന് വർഷംതോറും കണ്ണ് പരിശോധിപ്പിക്കണം . രക്തത്തിലെ ഗ്ളൂക്കോസ് നല്ല നിയന്ത്രണത്തിൽ അല്ലാതിരിക്കുക,രക്ത സമ്മർദ്ദം ഉണ്ടായിരിക്കുക, മൂത്രത്തിൽ ആൽബുമിൻ (മൈക്രോ അൽബുമിനൂറിയ) ഉണ്ടായിരിക്കുക തുടങ്ങിയവയും റെറ്റിനോപ്പതിക്കൊപ്പം കാണാറുണ്ട് . റെറ്റിനോപ്പതി ഒഴിവാക്കാനും വന്നതിനെ നേരിടാനും ഒന്നാമതായി വേണ്ടത് രക്തത്തിലെ ഗ്ളൂക്കോസ് നല്ലനിലയിൽ നിയന്ത്രിക്കുക എന്നുള്ളതാണ്. എഛ് ബി എ 1 സി 7 % ന് താഴെ ആയിരിക്കണം . ചികിത്സ എന്നനിലയിൽ ലേസർ ചികിത്സ കൊണ്ട് റെറ്റിനോപ്പതി നിയന്ത്രിക്കാം .ഉള്ളകാഴ്ച നിലനിർത്താം നഷ്ടപെട്ട കാഴ്ച തിരിച്ചുപിടിക്കാനാവില്ല. വരാതെ നോക്കുക എന്നുള്ളതാണ് ഇവിടെയും പ്രധാനം .
©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies