എന്ത് കഴിക്കാം ? ഇതാണ് പിന്നെ ആദ്യത്തെ ചോദ്യം. നല്ലതും ഇഷ്ടപ്പെട്ടതും ഇതുവരെ കഴിച്ചുവന്നതുമായ ഒന്നും ഇനി കഴിക്കാനാവില്ലല്ലോ എന്നദുഃഖവും നിരാശയും ആചോദ്യത്തിൽ അടങ്ങുന്നു. പക്ഷെ ചോദ്യം പ്രസക്തമാണ് . കാരണം ഭക്ഷണകാര്യത്തിൽ വലിയ ശ്രദ്ധയും മാറ്റവും ഇനി വരാൻപോവുകയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു രോഗമാണ് പ്രമേഹം. ഭക്ഷണ നിയന്ത്രണം പ്രധാന ചികിത്സയാണ് . നമ്മുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന അന്നജം,മാമ് സ്യം,കൊഴുപ്പു എന്നിവ ശരീരത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ സംഭവിക്കുന്ന താളം തെറ്റലാണ് പ്രമേഹം. നിയന്ത്രണമില്ലാതെ കഴിച്ചാൽ ശരീരത്തിന് അത് കൈകാര്യം ചെയ്യാൻ കഴിയില്ല.ശരീരത്തിൽ ഇൻസുലിൻ ഇല്ലാതിരിക്കുകയോ കുറഞ്ഞു പോവുകയോ ക്ഷമത കുറയുകയോ ചെയ്യുമ്പോഴാണല്ലോ പ്രമേഹം ഉണ്ടാകുന്നത് .


നിയന്ത്രണമില്ലാതെ ആഹാരം കഴിച്ചാൽ അത് ദഹിച്ചുണ്ടാകുന്ന ഗ്ലുക്കോസ് അമിതമായി രക്തത്തിൽ കെട്ടികിടക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് മധുരങ്ങൾ ഒഴിവാക്കണം,ധാന്യാഹാരങ്ങൾ കുറക്കണം,എണ്ണയും കൊഴുപ്പും കുറക്കണം,വറുത്തതും പൊരിച്ചതും ഒഴിവാക്കണം. ആഹാരത്തിൽ കൂടി ശരീരത്തിൽ എത്തുന്ന ഊർജ്ജമാണ് നിയന്ത്രിക്കപ്പെടേണ്ടത് . ഒരാൾക്ക് അയാളുടെ ഉയരത്തിനും തൂക്കത്തിനുമൊത്ത ഊർജ്ജമാണ് വേണ്ടത്. അത് കണക്കാക്കിയുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് .അതിനർത്ഥം എല്ലാം അളന്നു തൂക്കി കഴിക്കണം എന്നല്ല! എല്ലാവരും കഴിക്കുന്ന ആഹാരം ചില നിയന്ത്രണങ്ങളോടെ കഴിക്കണം എന്നെ ഉള്ളു. ജീവിക്കാനുള്ള ആഹാരം അത്ര മാത്രം; അമിതാഹാരം പാടില്ല ; അത്രയേ ഉള്ളു .വേവിക്കാത്ത ഇലക്കറികളും പച്ചക്കറികളും കൊണ്ടുള്ള സാലഡ് ധാരാളം കഴിക്കാം .

©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies