കാലുകളുടെ കാലനാണ് പ്രമേഹം. കാലുകൾ മുറിക്കേണ്ടിവരുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം പ്രമേഹത്തിനാണ്.കാലക്രമത്തിലാണ് പ്രമേഹം കാലുകളെയും പാദങ്ങളെയും ബാധിക്കുന്നതു. അപൂർവം ചിലരിൽ പ്രമേഹം കണ്ടുപിടിക്കുമ്പോൾ തന്നെ പാദങ്ങളിൽ പെരുപ്പും മരവിപ്പും കാണും . പ്രമേഹം കാലുകളിലെ രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.കാലിൽ പെരുപ്പ് ,മരവിപ്പ് ,കാലിന്൯്റെ വെള്ളക്കു ചുടിച്ചിൽ,നടക്കുമ്പോൾ ചെരുപ്പ് മുന്നിലേക്ക് ഊരിപ്പോവുക എന്നീ ലക്ഷണങ്ങൾ പ്രമേഹം ഞരമ്പുകളെ ബാധിക്കുമ്പോഴാണ് . ഞരമ്പുകൾക്കു ക്ഷീണം ബാധിച്ച കാലുകൾ വിയർക്കുകയില്ല ,രോമങ്ങൾ കൊഴിഞ്ഞു പോകും,മരവിപ്പുകാരണം മുറിവുകളോ ക്ഷതങ്ങളോ ഉണ്ടായാൽ അറിയുകയില്ല ,കാലു പഴുത്തുകേറുന്നതറിയുകയില്ല , രക്തയോട്ടക്കുറവ് , മുറിവുണങ്ങാൻ കൂടുതൽ സമയം എടുക്കും. ഏറെ സാമ്പത്തിക ചെലവുണ്ടാകും .കൂടുതൽ കാലം ആശുപത്രിയിൽ കിടക്കേണ്ടി വരും . ചിലപ്പോൾ വിരലുകളും കാലുതന്നെയും മുറിക്കേണ്ടി വരും . ഇങ്ങനെ വളരെ ഗുരുതരമായ ഒരു വിഷയമാണ് കാലുകൾ . രോഗ പ്രതിരോധ ശേഷി കുറയുക . നിയന്ത്രണമില്ലാത്ത രക്തത്തിലെ ഗ്ളൂക്കോസ് . കഠിനമായ അണുബാധ തുടങ്ങിയ കാരണങ്ങളാൽ മരണം തന്നെ സംഭവിക്കാം അതുകൊണ്ടാണ് കാലുകളുടെ കാലനാണ് പ്രമേഹം എന്ന് പറയുന്നത്.

കാലിനെ ബഹുമാനിക്കണം

തങ്ങളെ താങ്ങി നടത്തുന്ന കാലുകളുടെ സുരക്ഷിതത്വം പ്രാണനുതുല്യം കരുതി ആദ്യം മുതലേ സംരക്ഷിക്കണം.എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ അപ്പോഴേ ചികിത്സിക്കണം .കുളിക്കുന്ന സമയത്തു കാലി൯്റെ ഉപ്പൂറ്റി, പാദം,വിരലുകൾ,വിരലിടുക്കുകൾ ,നഖം എല്ലാം നന്നായി ശ്രദ്ധിക്കണം.കുളിസോപ്പുകൊണ്ട് കഴുകി ഉണങ്ങിയ തുണികൊണ്ടു തുടച്ചു വയ്ക്കണം ഈ രീതിയിൽ ചെയ്താൽ കാലിനുണ്ടാകുന്ന ഒരു പ്രശ്നവും ശ്രദ്ധയിൽ പെടാതെ പോവുകയില്ല. ചെറിയകാര്യം പോലും അവഗണിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യരുത് . കാലിലേക്ക് രക്തയോട്ടം കുറഞ്ഞാൽ അതിനു വിദഗ്ദ്ധ ചികിത്സയുണ്ട് .ഞരമ്പുകൾക്കു ക്ഷീണം ബാധിച്ചാൽ വിദഗ്ദ്ധ ചികിത്സകൊണ്ടുപോലും അത് പൂർണ്ണമായി മാറ്റാൻ പ്രയാസമാണ് .ഏറ്റവും നല്ല നിലയിൽ പ്രമേഹം നിയന്ത്രിക്കണം (ഒപ്പം കോളസ്റ്ററോളും ബ്ലഡ് പ്രഷറും നിയന്ത്രിക്കണം).

  • ഷൂ ഇടുന്നതിനുമുൻപ് ഷുവി൯്റെ ഉൾവശം പരിശോധിക്കണം
  • കൂടുതൽ പ്രശ്നമുള്ള കാലുകൾക്ക് മൈക്രോ സെല്ലുലാർ റബ്ബർ , മൈക്രോ സെല്ലുലാർ പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുള്ള ചെരുപ്പുകൾ ലഭ്യമാണ് .
  • പാദങ്ങൾക്ക് ചെറിയ വ്യായാമം നൽകണം
  • പുകയില പദാർത്ഥങ്ങൾ ഉപയോഗിക്കരുത്


  • നഖത്തി൯്റെ കോണുകൾ തൊലിയോട് ചേർത്ത് വെട്ടുകയോ നഖം വലിച്ചിരിയുകയോ ചെയ്യരുത് .
  • വീടിനുള്ളിലും പുറത്തും പാദരക്ഷകൾ ഉപയോഗിക്കണം.
  • കാലിനുയോജിച്ചവ തന്നെയായിരിക്കണം .
  • കട്ടിയുള്ള നഖങ്ങൾ സ്വയം വെട്ടരുത്.

  • റബർ ചെരുപ്പുകൾ ഉപയോഗിക്കാനേ പാടില്ല .

  • മരവിപ്പ് ബാധിച്ച കാലുകൾക്ക് പിന്നിൽ സ്ട്രാപ്പ് ഉള്ള ചെരിപ്പുകളാണ് നല്ലത്.

©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies