ഇൻസുലിൻ ഇൻജക്ഷൻ


ഇൻസുലിൻ എപ്പോഴൊക്കെ ആണ് ആവശ്യമായിവരിക:

  • ടയ്പ്പ്1 പ്രമേഹികൾക്ക് ഇൻസുലിൻ മാത്രമേ പറ്റൂ .
  • ഗുരുതരമായ രോഗങ്ങൾ ബാധിക്കുമ്പോൾ.
  • ഓപറേഷനുകൾ വേണ്ടി വരുമ്പോൾ.
  • ഗുളികകൾ ഫലപ്രദമാവാതെ വന്നാൽ.

വളരെ ചെറിയ പ്രായത്തിൽതന്നെ പ്രമേഹികൾ ആവുന്ന ധാരാളം പേരുണ്ട്.മുപ്പതു വയസിനു താഴെയുള്ള ടയ്പ്പ്2 പ്രമേഹികൾ തുടക്കത്തിൽ തന്നെ 2മാസം എങ്കിലും ഇൻസുലിൻ എടുക്കുന്നതാണ് നല്ലത്. പിന്നെ ഗുളികയിലേക്ക് പോകാം.

രാവിലെയും വൈകിട്ടും ,2 നേരം എടുക്കുന്ന ഇൻസുലിന്റെ ഒരു കണക്കു പറയാം .ശരീരഭാരത്തി൯്റെ (കിലോഗ്രാമിൽ) അത്രയും യൂണിറ്റുകൾ ദിവസവും ചിലപ്പോൾ വേണ്ടിവരും. അതിൽ കുറച്ചുവേണ്ടവരും കൂടുതൽവേണ്ടവരും ഉണ്ടാകാറുണ്ട്.ദീർഘകാലം സ്വയം ഇൻസുലിൻ എടുക്കുമ്പോൾ സ്വന്തമായിതന്നെ ഇൻസുലിൻ ഡോസുകൾ അട്ജെസ്റ്റ് ചെയ്യാൻപറ്റും.ഒരു ഗ്ലൂക്കോമീറ്റർകൂടി വേണമെന്നു മാത്രം.

ദിവസവും വേണ്ടിവരുന്ന ഇൻസുലിൻ 2 / 3 രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപ് ; 1/ 3 അത്താഴത്തിനു മുൻപ് ഇതാണ് പൊതുതത്ത്വം.വിശദാംശങ്ങൾ ഡോക്ടർ പറഞ്ഞുതരും.ഇൻസുലിൻ എടുക്കുന്നത് രക്തത്തിലെ ഗ്ലുക്കോസി൯്റെ അളവ് സാധാരണ നിലയിൽ കൊണ്ടുവരാനാണ്.ആവശ്യത്തിനുള്ള അളവ് ഇൻസുലിൻതന്നെ എടുക്കണം .

ഇൻസുലിൻസിറിഞ്ച്

ഇൻസുലിൻ സിറിഞ്ചുകൾ രണ്ടു തരത്തിൽലഭിക്കുന്നു

  • unit -100 സിറിഞ്ച്
  • unit -40 സിറിഞ്ച് .കുത്തി വയ്ക്കാവുന്ന ഇടങ്ങൾ

                                     ✔ കൈഭുജം   ✔ തുടകൾ  ✔ വയർ  ✔ ചന്തി

ഫ്രിഡ്ജിൽ നിന്നെടുത്താൽ കൈവെള്ളകൾക്കിടയിൽ തിരുമ്മി കുപ്പിയുടെ തണുപ്പ് മാറ്റണം:നല്ലപോലെ മിക്സ്‌ ചെയ്യണം.

ഇൻജക്ഷൻ എടുക്കുന്നതിനുമുൻപ് കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകണം. ഇൻസുലിൻ സിറിഞ്ച് , ഇൻസുലിൻ ഉള്ള കുപ്പി,സ്പിരിറ്റ് ,പഞ്ഞി ഇവ റെഡിയാക്കി വയ്ക്കുക .ഇൻസുലിൻ തെളിഞ്ഞതാണോ ?നിറം മാറ്റം വല്ലതുമുണ്ടോ? കാലാവധി ഉണ്ടോ ?എന്നിവ നോക്കുക . കുപ്പിയുടെ റബ്ബർഅടപ്പ് സ്പിരിറ്റ് കൊണ്ട് തുടയ്ക്കുക . കുത്തിവയ്കേണ്ട ശരീരഭാഗം സ്പിരിറ്റ്‌കൊണ്ട് തുടയ്ക്കുക.

സിറിഞ്ചി൯്റെ അടപ്പ് മാറ്റുക,സിറിഞ്ചി൯്റെ പ്ലഞ്ചർ വലിച്ചു എയർ എടുക്കുക . പിന്നീട് കുപ്പിയുടെ റബർ അടപ്പിലൂടെ സൂചികടത്തി എയർഇൻജക്റ്റു ചെയ്യുക .എന്നിട്ട് സാവകാശം ഇൻസുലിൻ ആവശ്യം ഉള്ളത്ര സിറിഞ്ചിലേക്കു വലിച്ചെടുക്കുക. ശേഷം അധികമുള്ള എയർ കളയുക .

ചിത്രത്തിൽ കാണുന്നപോലെ തള്ളവിരലും ചൂണ്ടുവിരലും ചേർത്തു പിടിച്ച തൊലിമടക്കി൯്റെ മദ്ധ്യത്തിൽ സൂചിയിറക്കി ഇൻസുലിൻ തൊലിക്ക് അടിയിലേക്ക് കുത്തിവയ്ക്കുക . വയർ ഭാഗംആണ് ഏറ്റവുംസൌകര്യപ്രദവും നല്ലതും.10 സെക്കണ്ട് ആകുമ്പോൾ സൂചി ഊരുക.

സൂചി അടപ്പ് കൊണ്ട് മൂടുക. ഉപയോഗിച്ചുകഴിഞ്ഞ സൂചിയും സിറിഞ്ചും നിങ്ങളുടെ സ്വന്തം ആശുപത്രിയെ ഏല്പിക്കു ! അവർനശിപ്പിച്ചോളും.ചുറ്റും വലിച്ചെറിയുകയോ കുട്ടികൾക്ക് കളിക്കാൻ കൊടുക്കുകയോ ചെയ്യരുത് .കുത്തിവച്ച ഭാഗം തിരുമരുത്,ചൂട് കൊടുക്കരുത്,സൂചി സ്പിരിട്ടുകൊണ്ട് തുടയ്ക്കരുത്.ഇൻസുലിൻ പേന©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies