പ്രമേഹി ആണെന്ന് തിരിച്ചറിയുമ്പോൾ മുതൽ സന്തതസഹചാരിയായി ജീവിതാന്ത്യം വരെ പ്രമേഹം നമ്മോടൊത്തുണ്ട് . ഇത് പ്രത്യേകമായ ഒരു ബന്ധവും കുട്ടുകെട്ടുമാണ്.ഈ സഹചാരിയെ ഒഴിവാക്കാൻ പ്രയാസമാണ്. ഈ കൂട്ടുകാരൻ കുഴപ്പക്കാരൻ തന്നെയാണ്. അക്കാര്യത്തിൽ ആർക്കും സംശയവും ഇല്ല .

നല്ലകൂട്ടുകാരനായി എങ്ങനെ ഒപ്പം കൂട്ടാം എന്ന് മാത്രമേ ആലോചിക്കാൻ കഴിയൂ. വളരെ ശ്രദ്ധിച്ചു നോക്കിയാൽ ഈ കൂട്ടുകാരൻ നമ്മളോടാവശ്യപ്പെടുന്നത് നല്ല ഡിസിപ്ലിൻ വേണമെന്നു മാത്രമാണ്.ഡിസിപ്ലിൻ മോശമായ കാര്യമാണോ? മധുരങ്ങൾ ഒഴിവാക്കണം എന്ന് പറയുന്നു . എന്താ മധുരം ഒരത്യാവശ്യകാര്യമാണോ? ഈ മധുരം ആർക്കുവേണം എന്നുനമ്മൾ പ്രതികരിക്കുമ്പോൾ പ്രശ്നം അവിടെ തീർന്നു.നാവു നമ്മോടു പറയുന്നു മധുരം വേണം .അല്ലാതെ നമുക്ക് മധുരം നിർബന്ധമില്ല. അതല്ലേ സത്യം. ഭക്ഷണം പൊതുവെ കുറയ്ക്കണം അത്രയേ ഉള്ളു . ഗോതമ്പ് തന്നെ വേണമെന്നാരാ പറഞ്ഞത്? കുടുംബത്തെ മറ്റെല്ലാവരും കഴിക്കുന്നത് നമുക്കാവശ്യമുള്ളതു മാത്രം നാം കഴിക്കാനെ പ്രമേഹം ആവശ്യപ്പെടുന്നുള്ളു, പ്രമേഹ ഭക്ഷണം എന്നൊരു മാജിക് ഭക്ഷണം ഇല്ല. ആറ് ചപ്പാത്തിയുടെ സ്ഥാനത്തു മൂന്ന്. പാത്രം നിറയെ ചോറിനു പകരം പകുതി . വറുത്തതും പൊരിച്ചതും വേണ്ടാ,എണ്ണകൾ പൊതുവെ കുറക്കണം,പഴങ്ങൾ മിതമായി, ഇതൊക്കെയാണ് പ്രമേഹം നമ്മോടാവശ്യ പെടുന്നത് .പ്രമേഹം ഒപ്പം ഉണ്ട് എന്നൊരു ബോധം എപ്പോഴും ഉണ്ടായിരിക്കണം. ഒരു സാധാരണ പനിപോലും അവഗണിക്കരുത് . ഒരുചെറിയ മുറിവുപോലും ശ്രദ്ധിക്കാതെ വിടരുത്. എന്നും രക്തത്തിലെ ഗ്ളൂക്കോസിൻ്റെമേൽ ഒരു കണ്ണ് വേണം. അത് സാധാരണ നിലയിൽത്തന്നെ നിർത്തണം. ബ്ലഡ് പ്രഷർ സാധാരണ നിലയിൽ തന്നെ നിൽക്കണം. കൊളസ്റ്ററോൾ കൂടരുത് . ഇങ്ങനെ ചെറിയ വലിയ കാര്യങ്ങളിൽ ഒരു ശ്രദ്ധയുണ്ടെങ്കിൽ പ്രമേഹം എന്ന സഹചാരിക്കൊപ്പം സന്തുഷ്ടമായ ഒരു ജീവിതം സാദ്ധ്യമാണ് .©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies