മരുന്നുകൾപ്രമേഹ ചികിത്സയ്ക്ക് ഉള്ളിൽ കഴിക്കുന്ന ഗുളികകളും . കുത്തിവയ്ക്കുന്ന ഇൻസുലിനുമാണ് മരുന്നുകളായിട്ടുള്ളത് . രക്തത്തിലെ ഗ്ളൂക്കോസ് സാധാരണ നിലയിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനു വേണ്ടിയാണു മരുന്നുകളും ഇൻസുലിനും . വിവിധ പ്രവർത്തന രീതികളാണ് ഇവയ്ക്കു ഓരോന്നിനും ഉള്ളത്. പരക്കെ അറിയപ്പെടുന്ന ഡയോനിൽ അടക്കമുള്ള ഒരുകൂട്ടം മരുന്നുകൾ പാൻക്രിയാസിലെ ഇൻസുലിൻ കോശങ്ങളെ ത്വരിപ്പിച്ച കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിച്ചു രക്തത്തിലെ ഗ്ളൂക്കോസ് കുറക്കുന്നു . മെറ്റ്‌ഫോമിൻ ഗുളിക ഇൻസുലിൻ്റെ ക്ഷമത കൂട്ടുന്നു. വോഗ്ലി ബോസ് പോലുള്ള ഗുളികകൾ കുടലിൽ നിന്ന് ഗ്ളൂക്കോസ് ആഗിരണം ചെയ്യുന്നത് കുറക്കുന്നു. ഇങ്ങനെ പല രീതിയിൽ പ്രവർത്തിക്കുന്ന മരുന്നുകൾ ആണ് ഉള്ളത്. ഈ രംഗത്ത് നിരന്തരം നടക്കുന്ന ഗവേഷണങ്ങൾ പുതിയ മരുന്നുകൾ എത്തിച്ചുകൊണ്ടിരിക്കുകയുമാണ്. പാൻക്രിയാസിലെ ഇൻസുലിൻ കോശങ്ങൾ നിശേഷം നശിച്ചുകഴിഞ്ഞാൽ പിന്നെ ഇൻസുലീൻ കുത്തിവക്കലല്ലാതെ ശരണമില്ല. ഇൻസുലിൻറെ കാരണത്താലാണ് പ്രമേഹമുണ്ടാകുന്നത്. ഇല്ല ,കുറവാണ് ,അല്ലെങ്കിൽ പ്രവർത്തനക്ഷമമാകുന്നില്ല . പകരം വയ്ക്കാൻ ഇൻസുലിനേയുള്ളു. ആദ്യകാലത്തു മൃഗങ്ങളിൽ നിന്ന് വേർതിരിച്ചു ശുദ്ധീകരിച്ചെടുക്കുന്നവയായിരുന്നു . ഇന്ന് ടെക്‌നോളജി ഉപയോഗിച്ച് നിർമിക്കുന്ന ഇൻസുലിനാണ് .ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിനോട് വളരെ അടുത്ത് സാമ്യമുള്ളതാണ്. കേവലം 4 മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന ഇൻസുലിൻ ഉണ്ട് . 48 മണിക്കൂറിനും അതിനു മുകളിലും പ്രവർത്തിക്കുന്ന ഇൻസുലിൻ ഉണ്ട്. വിഴുങ്ങാൻ പറ്റുന്ന ഇൻസുലിൻ കാപ്സ്യൂളുകളും അത്ര വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടായേക്കാം.ഇൻസുലിൻ കുത്തിവയ്ക്കാൻ ഇപ്പോൾ സിറിഞ്ച് ,പേന ,പമ്പ് എന്നിവയുണ്ട്. തൊലിക്കടിയിൽ ആണ് കുത്തിവയ്ക്കുന്നത് .സ്വയം ഇഞ്ചക്ഷൻ എടുക്കാൻ എളുപ്പം പഠിക്കാവുന്നതേയുള്ളു . വേദന തീരെ കുറവാണ് . അക്കാര്യത്തിൽ പേനയാണ് സൗകര്യപ്രദം. ഏറ്റവും നല്ലനിലയിൽ രക്തത്തിലെ ഗ്ളൂക്കോസ് നിലനിർത്തുക എന്നതാണ് പരമമായ ലക്‌ഷ്യം. അതിന് ഇൻസുലിൻ തനിയെയോ ഇൻസുലിനും ഗുളികകളും സംയോജിപ്പിച്ചോ യുക്തി അനുസരിച്ചു ചികിത്സ ചെയ്യാം. അത് ചികിത്സിക്കുന്ന ഡോക്ടർ നിർദ്ദേശിച്ചുതരും.


©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies