പ്രമേഹം ഞരമ്പുകളെ(Nerves) കലശലായി ബാധിക്കുന്ന ഒരു രോഗമാണ് . ചിലപ്പോൾ കാലിലും തുടയ്ക്കും ഉണ്ടാകുന്ന പെരുപ്പാണ് പ്രമേഹം കണ്ടെത്താൻ കാരണമായിത്തീരുന്നത് . സംവേദനശക്തി കൂടുതലുള്ള കോശങ്ങളാണ് ഞരമ്പ് കോശങ്ങൾ. അതുകൊണ്ടുതന്നെ ശരീരത്തിൽ ഗ്ലുക്കോസ് ഉപയോഗത്തിലെ വ്യതിയാനം വളരെ പെട്ടെന്ന് ഞരമ്പുകളെ ബാധിക്കും . തലച്ചോറിനെയും ഞരമ്പുകളെയും സംബന്ധിച്ച് ഗ്ലുക്കോസ് വളരെ ആത്യാവശ്യമായ ഒരുഘടകമാണ് . ഊർജ്ജാവശ്യത്തിന് ഗ്ളൂക്കോസ് മാത്രമേ അതിന് ഉപോയോഗിക്കാൻ കഴിയുകയുള്ളു . പ്രമേഹം ഗ്ളൂക്കോസ് ഉപയോഗത്തിലെ വ്യതിയാനം ആണല്ലൊ ! . പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളിൽ മുഖ്യ സ്ഥാനം ഡയബറ്റിക് ന്യൂറോപതിക്കാണ് . അൻപതിലധികം ശതമാനം പ്രമേഹികൾക്കും ഇതുണ്ട് . പ്രമേഹം മൂലമുള്ള പാദരോഗത്തിനു മുഖ്യകാരണം ഈ ഞരമ്പ് രോഗം തന്നെയാണ്

        വേദന അനുഭവപ്പെടും പക്ഷെ കുത്തിയാലോ നുള്ളിയാലോ വേദന അറിയില്ല . പെരുപ്പും മരവിപ്പുമാണ് പ്രധാന ലക്ഷണങ്ങൾ . ചെരുപ്പുകൾ കാലിൽ ഉറയ്ക്കുകയില്ല . നടക്കുമ്പോൾ ചെരുപ്പുകൾ മുൻപേ പോകും. നടപ്പിന് ബാലൻസ് കിട്ടുകയില്ല . മരവിച്ചിരിക്കുന്നതുകൊണ്ട് തീപൊള്ളിയാലോ മുറിഞ്ഞാലോ ഒന്നും അറിയുകയില്ല .ശരീരത്തിലെ മിക്കവാറും എല്ലാ ഞരമ്പുകളേയും തന്നെ ന്യൂറോപ്പതിബാധിക്കാം . അതിനനുസരിച്ച ലക്ഷണങ്ങളും ഉണ്ടാകും. പ്രമേഹം നിയന്ത്രിക്കുന്നില്ലെങ്കിൽ ന്യൂറോപ്പതി ഉറപ്പാണ്. പലതരത്തിൽ ന്യൂറോപ്പതി ഉണ്ടാകും. പെരുപ്പും മരവിപ്പും പൂർണ്ണമായി ബാധിച്ചുകഴിഞ്ഞാൽ എത്ര നല്ല ചികിത്സ കൊണ്ടും ഭേദമാക്കാൻകഴിയുകയില്ല .

ന്യൂറോപ്പതിയുടെ ആദ്യലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക. ഓരോവ്യക്തിയും നല്ല നിലയിൽ രക്തത്തിലെ ഗ്ലുക്കോസ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.. ചികിത്സയുടെ വിശദാംശങ്ങൾ ഡോക്ടറിൽ നിന്നും മനസിലാക്കുകയും അനുസരിക്കുകയും ചെയ്യുക . പ്രമേഹത്തിന്റെ സങ്കീർണ്ണതകളിൽ ചികിത്സക്ക് അങ്ങനെ വഴങ്ങാൻ കൂട്ടാക്കാത്ത ഒന്നാണ് ന്യൂറോപ്പതി

©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies