പെട്ടെന്ന് വല്ലാതെ വണ്ണം വയ്ക്കാൻ തുടങ്ങുന്നുവെങ്കിൽ സൂക്ഷിക്കുക . പ്രമേഹം വരാൻ പോകുന്നു. വലിയ ദാഹം .എപ്പോഴും വെള്ളം കുടിക്കണം .കുടിച്ചിട്ടും കുടിച്ചിട്ടും ദാഹം തീരുന്നില്ല. ഉറക്കത്തിൽ നിന്നും ഉണർന്നു വെള്ളം കുടിക്കേണ്ടി വരുന്നു . ഇങ്ങനെ കണ്ടാൽ രക്തത്തിലെ ഗ്ളൂക്കോസ് പരിശോധിക്കണം. ആഹാരത്തിനു മുൻപും (fasting ) ആഹാരത്തിനു ശേഷവും (postprandial). ദാഹം തോന്നുന്നതോടൊപ്പം തന്നെ കൂടുതൽ തവണ മൂത്രം ഒഴിക്കുന്നതും പ്രമേഹ ലക്ഷണമാണ് .വർദ്ധിച്ച വിശപ്പ് പ്രമേഹത്തി൯്റെ മറ്റൊരു ലക്ഷണമാണ് . വലിയ ക്ഷീണം അനുഭവപ്പെടുക ,കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതലായി ശരീര ഭാരം കുറയുക . എന്നിവയും പ്രമേഹലക്ഷണങ്ങൾ ആണ് . ചെവിക്കുള്ളിൽ നനവും ചൊറിച്ചിലും അനുഭവപ്പെടുക. മൂത്രമൊഴിക്കുന്ന ഭാഗത്തു കഠിനമായ ചൊറിച്ചിൽ, പ്രത്യകിച്ചും സ്ത്രീകളിൽ, അനുഭവപ്പെടുക തുടങ്ങിയവയും പ്രമേഹത്തി൯്റെ ഭാഗമായി ഉണ്ടാവാറുണ്ട്.
പ്രത്യേകിച്ചു ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും പ്രമേഹം വരാം. ഏതെങ്കിലും രോഗത്തിന് വേണ്ടി നടക്കുന്ന രക്ത പരിശോധനക്കിടയിൽ സാന്ദർഭികമായി പ്രമേഹം കണ്ടെത്താം. രക്തദാനം നടത്താൻ വേണ്ടിയുള്ള പരിശോധനക്കിടയിലാണ് ചിലപ്പോൾ പ്രമേഹം കണ്ടെത്തുന്നത് .കണ്ടുപിടിക്കപ്പെട്ട പ്രമേഹത്തെക്കാൾ കൂടുതൽ കണ്ടുപിടിക്കപ്പെടാതെ കിടപ്പുണ്ട് .
                              ©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies