വിവിധതരം പ്രമേഹങ്ങൾ


പ്രമേഹം പ്രധാനമായി അഞ്ചു തരത്തിലുണ്ട് :

 • ടൈപ്പ് 1 പ്രമേഹം .
 • ടൈപ്പ് 2 പ്രമേഹം
 • പാൻക്രിയാസിൽ കല്ലുകൾ രൂപം കൊളളുന്നതുമൂലമുള്ള പ്രമേഹം (FCPD)
 • ഗർഭകാല പ്രമേഹം
 • മറ്റിതര പ്രമേഹങ്ങൾ - ഉദാഹരണത്തിന് മരുന്ന് കഴിച്ചതിനെ തുടർന്നുള്ളവ , എൻഡോക്രൈൻ ഗ്രന്ഥികളുടെപ്രശ്‍നം....അങ്ങനെ..

ടൈപ്പ് 1 പ്രമേഹം

കുട്ടികളിലും യുവജനങ്ങളിലും സാധാരണ കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ഈ പ്രമേഹത്തിൻ്റെ സവിശേഷത, ശരീരത്തിൽ ഇൻസുലിൻ്റെ സമ്പൂർണ്ണമായ അഭാവമാണ് . എല്ലാ നവജാത ശിശുക്കളുടെയും രക്തത്തിലെ ഷുഗർ പരിശോധിക്കുക പതിവാണ് . ജന്മനാ ഉണ്ടാകുന്ന പ്രമേഹം പ്രസവാനന്തരം തന്നെ കണ്ടുപിടിക്കപെടും. ചെറിയ പ്രായത്തിൽ പ്രമേഹം തുടങ്ങുന്നതുകൊണ്ടു കൗമാരം യൗവനം തുടങ്ങിയ ജീവിതഘട്ടങ്ങളിലുണ്ടാകുന്ന ശാരീരിക മാനസിക വളർച്ചകളിൽ സംഭവിക്കുന്നമാറ്റങ്ങളിലെ പ്രതിസന്ധികളെല്ലാം അഭിമുഖികരിക്കേണ്ടതായി വരും. എന്നും ഇഞ്ചക്ഷൻ എടുക്കണം. മറ്റുള്ളവരുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ് . പെൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ പ്രായപൂർത്തി ആവുക , ഗർഭധാരണം ,പ്രസവം തുടങ്ങി വളരെ സങ്കീർണ്ണമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതെല്ലാം വലിയ വെല്ലുവിളികളാകും . പ്രമേഹിയും കുടുംബവും ചികിത്സിക്കുന്ന ഡോക്ടറും എല്ലാം ഒത്തൊരുമയിൽ പോയെങ്കിലേ ടൈപ്പ് 1 പ്രമേഹം നല്ല രീതിയിൽ കൈകാര്യം ചെയ്തു കൊണ്ടുപോകാൻ കഴിയുകയുള്ളു. കൃത്യമായ ശരീര പരിശോധനകൾവേണം . രക്തത്തിലെ ഷുഗർ നല്ലനിലയിൽ തന്നെ നിയന്ത്രിച്ചുനിർത്തണം. ചെറിയ അസുഖങ്ങൾ പോലും അവഗണിക്കരുത് .ഇൻസുലിൻ കൃത്യസമയത്തു എടുക്കണം ആഹാരം കൊഴുപ്പുകൾ കുറഞ്ഞതും മധുരം ഒഴിവാക്കിയും ആകണം .മൂന്ന് തവണ ഭക്ഷണം എന്നത് തവണ കൂട്ടി അളവിൽ കുറച്ചു എന്നതാവണം ഭക്ഷണ ശീലം.മിതമായി വ്യായാമം. എല്ലാത്തിലും ഒരു മിതത്വം അതായിരിക്കണം പൊതു സമീപനം. ഇൻസുലിൻ ഡോക്ടറുടെ നിർദ്ദേശാനുസരണം.


കാരണങ്ങൾ :

 • ഇൻസുലിൻ കോശങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെനശിച്ചു പോകുന്നു .
 • ജന്മനായുള്ള തകരാറുകൊണ്ട് ഇൻസുലിൻ കോശങ്ങൾ ഇല്ലാതിരിക്കുക .
 • ശരീരത്തിനുള്ളിൽ നടക്കുന്ന ചിലപ്രതി പ്രവർത്തനങ്ങൾ കൊണ്ട് ഇൻസുലിൻ കോശങ്ങൾ നശിപ്പിക്കപ്പെടുക .
 • ചില വൈറസ് രോഗങ്ങളും രാസവസ്തുക്കളും മൂലം ഇൻസുലിൻ കോശങ്ങൾ നശിച്ചുപോവുക

ലക്ഷണങ്ങൾ :

 • അമിതമായ ദാഹം.
 • കൂടുതൽ മൂത്രം പോവുക.
 • വയർ വേദന ,ശർദിൽ , ശ്വാസം മുട്ടൽ.
 • വലിയ ക്ഷീണം .ടൈപ്പ്‌ 2 പ്രമേഹം

ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന പ്രമേഹമാണ് ടൈപ്പ്‌ 2 പ്രമേഹം . മുതിർന്ന ആളുകളിൽ കാണുന്ന പ്രമേഹം എന്നിതിനെ കരുതിയിരുന്നു . ഇൻസുലിൻ വേണ്ടിവരാത്ത പ്രമേഹം എന്നും ഇതിനു പേരുണ്ടായിരുന്നു. മുൻകാലങ്ങളിൽ 40 വയസിന് ശേഷം വരുന്ന പ്രമേഹം എന്ന് വരെ കരുതിയിരുന്ന . എന്നാൽ ഇന്ന് സ്‌കൂൾ കുട്ടികളിൽ പോലും ടൈപ്പ്2 പ്രമേഹം കണ്ടുവരുന്നു. നമ്മൾ ഇന്ത്യക്കാർ പ്രമേഹം വരാൻ സാദ്ധ്യത യുള്ളവരുടെ ഗണത്തിലാണെന്നു കരുതപ്പെടുന്നു . ജനിതക കാരണങ്ങൾ ,ജീവിതശൈലി എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിനു കാരണങ്ങൾ . പാരമ്പര്യമായും കുടുംബ പരമായും പ്രമേഹം ഉണ്ടാകുന്നു. പ്രമേഹം പകരുന്ന രോഗമല്ല. ടൈപ്പ്2 പ്രമേഹികൾ പൊതുവെ വണ്ണം കൂടുതലുള്ളവരും ഭക്ഷണപ്രിയരും ആയിരിക്കും . കാര്യമായി അധ്വാനിക്കാതെ ഊർജ്ജ സമ്പുഷ്ടമായ ആഹാരം കഴിക്കുമ്പോൾ അധികമായി വരുന്ന ഊർജ്ജം കൊഴുപ്പായി ശരീരത്തിൽ അടിയുന്നു. അങ്ങനെയാണ് വണ്ണം വയ്ക്കുന്നത്. അത് ഇൻസുലിൻ റെസിസ്റ്റൻസിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്നു .ടൈപ്പ് 2 പ്രമേഹം തുടങ്ങുന്നത് ഇൻസുലിൻ റെസിസ്റ്റൻസിൽ നിന്നുമാണ് . ആവശ്യത്തിന് ഇൻസുലിൻ ഉണ്ട് പക്ഷെ ക്ഷമത കുറയുന്നു. അപ്പോൾ ഇൻസുലിൻ കോശങ്ങൾക്കു കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കേണ്ടി വരുന്നു. ഒടുവിൽ ഇൻസുലിൻ കോശങ്ങൾ പരിക്ഷീണിതരാവുകയും ഇൻസുലിൻ ഉൽപാദനം കുറയുകയും ചെയ്യുന്നു. പ്രമേഹം ലക്ഷണങ്ങളോടെയോ അല്ലാതെയോ ആരംഭിക്കുകയായി . ഏറ്റവും രസകരമായ വസ്തുത ഇവിടെ രക്തത്തിൽ ഇൻസുലിനും ഗ്ളൂക്കോസും കൂടുതലാണ് . പക്ഷെ ഗുണമില്ല . അതുകൊണ്ടാണ് ഉള്ള ഇൻസുലിൻറെ ക്ഷമതകൂട്ടാൻ, ഇൻസുലിൻ കോശങ്ങളെ ഉത്തേജിപ്പിക്കാൻ ഒക്കെയായി മരുന്നുകൾ ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻറെ അതീവ ലളിതമായ കഥ ഇങ്ങനെയാണ് .പാൻക്രിയാസിൽ കല്ലുകൾ ഉണ്ടാകുന്നത് മൂലമുള്ള പ്രമേഹം(FCPD)

മരച്ചീനിപോലുള്ള കിഴങ്ങുവർഗ്ഗങ്ങൾ പ്രധാനമായി കഴിക്കുന്ന ജന വിഭാഗങ്ങളിൽ ആണ് എഫ് സി പി ഡി (ഫൈബ്രോ കാൽകുലസ് പാൻക്രിയാറ്റിക് ഡയബെറ്റിസ്‌) എന്ന പാൻ ക്രിയാസിലെ കല്ലുമൂലമുള്ള പ്രമേഹം കണ്ടുവരുന്നത്. ഈ രോഗം കേരളത്തിൽ വളരെ പേർക്കുണ്ട്. പാൻ ക്രിയാസിൽ കല്ലുണ്ടായി വരുമ്പോൾ അത് പാൻക്രി യാസിനെ പൊതുവിൽ തന്നെ നാശോന്മുഖമാക്കുന്നു . കൂട്ടത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെയും നശിപ്പിക്കുന്നു . ഇൻസുലിൻ കോശങ്ങൾ എല്ലാംകൂടി ഒറ്റഅടിക്കു നശിക്കുകയല്ല. ക്രമേണ നശിക്കുകയാണ് . പാൻ ക്രിയാസിൽ കല്ലുണ്ടാകുന്ന രോഗം അതി കഠിനമായ വയറ്റുവേദന ഉണ്ടാക്കുന്നു . ഈ വേദന മുകൾവയറ്റിലായിരിക്കും . വയറ്റിലെ അൾസറിൻ്റെ വേദനയായി ട്ടായിരിക്കും മിക്കപ്പോഴും ധരിക്കുക. ആൾസറിൻ്റെ മരുന്നുകളും വേദന സംഹാരികളുമായി കുറച്ചുകാലം അങ്ങനെ പോകും .പിന്നെയാണ് പ്രമേഹ ലക്ഷണങ്ങളും കൂടി എത്തുന്നത്. വയറിൻറെ x -റേ , അൾട്രാ സൗണ്ട് സ്കാൻ, രക്ത പരിശോധന എന്നിവയിലൂടെ രോഗ നിർണ്ണയം നടത്താം . പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസങ്ങളാണ് കൊഴുപ്പുകളെയും മാംസ്യങ്ങളെയും ദഹിപ്പിക്കുന്നത് . അതും ഒരു പ്രതിസന്ധിയാണ്‌. പാൻക്രിയാസ് പൊതുവിൽ നശിക്കുന്നതുകൊണ്ട് ദേഹനരസങ്ങൾ ഇല്ലാതെയാകും .ദഹന രസങ്ങളടങ്ങിയ മരുന്നുകളും നൽകേണ്ടി വരും . ഏറിയ പങ്കും പ്രമേഹ ചികിത്സ ഇൻസുലിൻ കൊണ്ട് വേണ്ടിവരും. പ്രശ്നകാരികളായ കല്ലുകളെ എൻഡോ സ്കോപ്പ് വഴി നീക്കുന്ന ചികിത്സാരീതി നിലവിൽ ഉണ്ട്. ഗുരുതരമായ സങ്കീർണ്ണതകളും ഇതിൻറെ ഭാഗമായിട്ടുണ്ട്.
ഗർഭകാല പ്രമേഹം

നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം ഗര്‍ഭസ്‌ഥശിശുവിനും അമ്മയ്‌ക്കും ഒരുപോലെ അപകടകരമാണ്‌. അതുകൊണ്ട്‌ രക്‌തത്തിലെ ഗ്ളൂക്കോസിൻ്റെ അളവ്‌ നിയന്ത്രണ വിധേയമാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ഗര്‍ഭകാലത്തെ പ്രമേഹ ചികിത്സ എന്നത്‌ ഒരു ഫിസിഷ്യൻ അല്ലെങ്കില്‍ ഡയബറ്റോളജിസ്‌റ്റിൻ്റെയും ഗൈനക്കോളജിസ്‌റ്റിൻ്റെയും കൂട്ടുത്തരവാദിത്വമാണ്‌. പ്രസവത്തിന്‌ ശേഷം നവജാത ശിശുവിനുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ശിശുരോഗവിദഗ്‌ധൻ്റെ സേവനവും ആവശ്യമാണ്‌.വിശദമായി സങ്കീർണ്ണതകളിൽ വായിക്കാം.
©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies