പൊക്കിളി൯്റെ നേരെ മുകൾ ഭാഗത്തെ വയറി൯്റെ ചുറ്റളവിനെ ഇടുപ്പി൯്റെ ഏറ്റവും വീതിയേറിയ ഭാഗത്തെ ചുറ്റളവുകൊണ്ടു ഭാഗിക്കുമ്പോൾ കിട്ടുന്ന അനുപാത സംഖ്യ ആണ് വെയ്സ്റ്റ് ഹിപ്പ് റേഷ്യോ. അളവെടുക്കുമ്പോൾ നേരേ നിവർന്നു നിൽക്കണം . പാദങ്ങൾ രണ്ടും അടുപ്പിച്ചു വയ്ക്കണം. വെയ്സ്റ്റ് ഹിപ്പ് റേഷ്യോ ശരീര വണ്ണത്തി൯്റെ മറ്റൊരു സൂചകമാണ് .വയർ ഭാഗത്തെ വണ്ണം ആണ് അപകടകരമായ അമിത വണ്ണം . വെയ്സ്റ്റ് ഹിപ്പ് റേഷ്യോ പുരുഷന്മാരിൽ 0 .9 ലും സ്ത്രീകളിൽ 0 .85 ലും മുകളിൽ വരുന്നത് അമിത വണ്ണമാണ് .