രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു ക്രമാധികമായി വർദ്ധിച്ചാൽ അതു ശരീരത്തിലെ എല്ലാകലകളിലും വർദ്ധിക്കുമെന്നുറപ്പാണ്. അധികരിച്ച ഗ്ലൂക്കോസ് രക്തത്തിൽ അങ്ങനെ സ്ഥിരമായി ദീർഘകാലം നിലനിന്നാൽ രക്തക്കുഴലുകളുടെ(ധമനികളുടെ) അക ഭിത്തിയുടെ ലൈനിംഗായ എന്റൊത്തീലിയത്തിൽ തകരാറുണ്ടാക്കും. ആ എൻഡൊതീലിയത്തിൽ കൊളസ്ട്രോൾ അടിഞ്ഞ് രക്തക്കുഴൽ ചുരുങ്ങുകയും അവയവങ്ങളിൽ രക്തയോട്ടം കുറയുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയുംചെയ്യും. അങ്ങനെ സംഭവിക്കുന്നതാണ് ഹൃദ്രോഗവും ഹൃദയാഘാതവും. പ്രമേഹവുമായി ബന്ധപ്പെട്ടു കാലുകളിലെ രക്തയോട്ടം കുറയുന്ന പ്രശ്നങ്ങളും ഇതു വിധമാണുണ്ടാകുന്നത്. ഇതു വലുപ്പമുള്ള രക്തക്കുഴലുകളെ ബാധിക്കുന്നതിന്റെ കഥയാണെങ്കിൽ ഏറ്റവും ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്നതിന്റെ കഥയാണ് കണ്ണിലെ റെറ്റിനോപതിയും കിഡ്നി രോഗവും ഞരമ്പിനെ ബാധിക്കുന്ന നൃൂറോപ്പതിയും. ശരീരത്തിലെ വിവിധ കലകളിൽ ഗ്ലൂക്കോസിന്റെ അധികരിച്ച സാന്നിദ്ധൃം കാലപ്പഴക്കത്തിൽ ഏറെ പ്രശ്നങ്ങൾക്കു കാരണമാകും. അതെല്ലാം കൂടി ചേർന്നതാണ് പ്രമേഹത്തിന്റെ സങ്കീർണ്ണതകൾ. അവയെ ഓരോന്നായി നോക്കാം.
പ്രമേഹവും ഹൃദവുംപ്രമേഹത്തോടൊപ്പമുള്ള മറ്റ് ആരോഗൃപ്രശ്നങ്ങളാണ് , രക്തസമ്മർദ്ദ വും (ഹൈപ്പർടെൻഷൻ) രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില യും. ഇതിന്റെ രണ്ടിന്റെയും ഫലമായി ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകുന്നു. സ്ട്രോക്ക്, തലയ്കകത്ത് ധമനികൾ പൊട്ടിയുള്ളരക്ത സ്രാവമാകാം രക്തകുഴലടഞ്ഞുപോയതിനാലാവാം. നിയന്ത്രണമില്ലാത്ത പ്രമേഹം ഹൃദയത്തെയും ധമനികളെയും ബാധിക്കും.ഹൃദയത്തെ നേരിട്ടുബാധിക്കുമ്പോൾ പ്രവർത്തന ശേഷി കുറയും. ഹൃദയത്തിനു സ്വന്തമായ, കൊറോണറി ധമനികളെ ബാധിക്കുമ്പോൾ ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകും. രക്തത്തിൽ വർദ്ധിച്ച കൊളസ്റ്റിറോൾ നിലയുണ്ടാകുന്നത് കൊറോണറി ധമനികളിൽ കൊളസ്റ്റിറോൾ പൊറ്റകൾ ഉണ്ടാകാൻ കാരണമാകും. ഇതുമൂലം കൊറോണറി ധമനികളുടെ ഉൾവശം ചുരുങ്ങുകയും ഹൃദയ പേശികളിലേക്കുള്ള രക്ത ഓട്ടം കുറയുകയും ചെയ്യുന്നു. ഇതു ഹൃദ്രോകത്തിനു കാരണമാകുന്നു. ആയാസപ്പെടുമ്പോൾ നെഞ്ചിനു ഭാരവും കഴപ്പും ഉണ്ടാകുന്നു . ലോല മായകൊളസ്റ്റിറോൾ പൊറ്റ പെട്ടെന്ന് പൊട്ടിയാൽ ധമനി അടഞ്ഞു പോകാൻ കാരണമാകും. അങ്ങനെ ഹൃദയാഘാതമുണ്ടാകുന്നു. ഹൃദയാഘാതം വരാതിരിക്കാൻ, ഷുഗർ,കൊളസ്റ്റിറോൾ,ബ്ലഡ് പ്രഷർ എന്നിവ നല്ലപോലെ നിയന്ത്രിക്കണം. എപ്പോഴും ഓർത്തിരിക്കേണ്ട കാര്യം പ്രമേഹികൾക്ക് ഹൃദയാഘാത സാദ്ധ്യത കൂടുതലാണ് എന്നുള്ളതാണ്.
പ്രമേഹവും കണ്ണുകളുംപ്രമേഹം കണ്ണിന്റെ എല്ലാഭാഗങ്ങളെയും ബാധിക്കുമെങ്കിലും പെട്ടെന്നു കാഴ്ച ശക്തി നഷ്ടപ്പെ പെടുന്നറെറ്റിനൊപ്പതിയാണ് ഏറ്റവും ഗുരുതരമായത്. കണ്ണിന്റെ ലെൻസിനെ ബാധിക്കുന്ന തിമിരം (കാറ്ററാക്ട്) പ്രമേഹികളിൾ മറ്റുള്ളവരെഅപേക്ഷിച്ച് നേരത്തെ എത്തും. കാഴ്ച ശക്തി കുറയ്കുന്ന മറ്റു പ്രശ്നങ്ങളും സാധാരണമാണ്. കണ്ണിനുള്ളിൽ രക്ത സ്രാവം ഉണ്ടാക്കുകയും സ്ഥിരമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നത് പ്രമേഹ സംബന്ധമായ ഏറ്റവും ഗുരുതരമായ വിഷയമാണ്. അതുകൊണ്ട് എല്ലാ പ്രമേഹികളും വർഷത്തിലൊരിക്കൽ കണ്ണുരോഗ വിദഗ്ധനെ ക്കൊണ്ടു കണ്ണു പരിശോധിപ്പിക്കുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. കാരൃമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ കാഴ്ച ശക്തി നഷ്ടപ്പെടുന്നത് നമ്മളറിയാതെപോകും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യണം എന്നു പറയുന്നത്. റെറ്റിനോപ്പതിയ്ക് ലേസർ ചികിത്സ ചെയ്താലും നഷ്ടപ്പെട്ട കാഴ്ച പൂർണ്ണമായി തിരിച്ചു പിടിക്കാനാവില്ല. കൂടുതൽ തകരാറിലേക്കു പോകാതെ അതു സംരക്ഷിക്കും. കണ്ണിനുള്ളിൽ മരുന്നു കുത്തിവയ്കുന്ന ചികിത്സയും നിലവിലുണ്ട്; കുറച്ചൊക്കെ ഫലപ്രദവുമാണ്. റെറ്റിനോപ്പതി വന്നവർ കിഡ്നി സംബന്ധമായ പരിശോധനകൾ കൂടിനടത്തണം.വളരെ നല്ല നിലയിൽ ബ്ലഡ് ഷൂഗർ നിയന്ത്രിക്കുകയെന്നതാണ് പ്രമേഹം കണ്ണിനെ ബാധിക്കാതെ തടയുന്നതിനുള്ള മാർഗ്ഗം. ചെറിയമാറ്റങ്ങൾ കണ്ടാലും പ്രമേഹ നിയന്ത്രണത്തിലൂടെ പൂർവ്വസ്തിതിയിലാക്കാമെന്നത് അനുഭവ പാഠമാണ്. ജാഗ്രതയാണ് പ്രധാനം.
പ്രമേഹവും കിഡ്നിയും(നെഫ്രോപ്പതി)ശരീരത്തിൽ ഉള്ളിൽ നടക്കുന്ന എല്ലാ ജൈവരാസ പ്രവർത്തനങ്ങളുടെയും അവശിഷ്ടങ്ങൾ അരിച്ചു പുറത്തു കളയുന്ന അവയവമാണ് കിഡ്നികൾ. മരുന്നുകളും മറ്റും പുറത്തുകളയുന്നതിലും പ്രധാന പങ്ക് കിഡ്നി കൾക്ക് ആണ് . മറ്റുപല സുപ്രധാന ധർമ്മങ്ങളും കിഡ്നികൾ നിർവ്വഹിക്കുന്നുണ്ട്. അതുകൊണ്ട് കിഡ്നിയുടെ ആരോഗൃം പരമപ്രധാനമാണ്. പ്രമേഹമുള്ളവർക്ക് കിഡ്നി രോഗം വരാനുള്ള സാദ്ധൃത വളരെ കൂടുതലാണ്. കിഡ്നിരോഗമുള്ളവരിൽ ഏറിയ പങ്കും പ്രമേഹികളാണ്. പ്രമേഹവും രക്ത സമ്മർദ്ദവും ചേർന്ന് രക്തം അരിക്കാനുനുള്ള കിഡ്നിയുടെ ശേഷിയെ ക്രമേണ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ പൂർണ്ണ നാശത്തിലാണ് അവസാനിക്കുന്നത്. ഏറ്റവും നല്ലനിലയിലുള്ള പ്രമേഹനിയന്ത്രണത്തിലൂടെ മാത്രമെ കിഡ്നി രോഗത്തെ നിയന്ത്രിക്കാനും തടയാനും കഴിയുകയുള്ളു. കിഡ്നി രോഗത്തോടൊപ്പം രക്ത സമ്മർദ്ദവും ഉണ്ടാകും. രക്ത സമ്മർദ്ദം ശരിയായി നിയന്ത്രിക്കേണ്ടതുണ്ട്. കിഡ്നി രോഗം ഒോരോഘട്ടങ്ങൾ കടന്നാണ് അവസാനം പൂർണ്ണമായും പ്രവർത്തനം നിലച്ചു പോകുന്ന അവസ്തയിലെത്തുന്നത്. ആദൃമൊക്കെ മരൂന്നു കൊണ്ടുള്ള ചികിത്സ. പിന്നെ ഡയാലിസിസ് .ശേഷം ഒടുവിൽ കിഡ്നി മാറ്റിവയ്കൽ. ഇങ്ങനെയാണ് കാരൃങ്ങളുടെ ഗതി. പ്രമേഹം കിഡ്നിയെ ബാധിക്കാതിരിക്കണമെങ്കിൽ നല്ല നിലയിലുള്ള പ്രമേഹ നിയന്ത്രണമുണ്ടാകണം. കിഡ്നിക്കുണ്ടാകുന്ന പ്രശ്നം നേരത്തേ കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയണം. പല പ്രാരംഭ വൃതിയാനങ്ങളും ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതെ ഉള്ളു. മൈക്രൊ ആൽബുമിനൂറിയ ഘട്ടത്തിൽ തന്നെ ഫലപ്രദമായി ചികിത്സിച്ചാൽ പ്രമേഹം മൂലമുള്ള കിഡ്നിരോഗം തടഞ്ഞു നിർത്താം.
പ്രമേഹവും ഞരമ്പുകളും(നൃൂറോപ്പതി)ഞരമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. തലച്ചോറിന്റെ പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കും. അധ്വാനശേഷിയെയും പ്രവർത്തനശേഷിയെയുമൊക്ക നല്ലപോലെ ബാധിക്കും. ഇതു ക്രമേണയാണു സംഭവിക്കുന്നത്. ഞരമ്പുകൾ ക്കു രക്തം നൽകുന്ന ചെറിയരക്ത ധമനികളെ പ്രമേഹം ബാധിക്കുകയാലാണ ഞരമ്പുകൾക്കു ക്ഷതം സംഭവിക്കുന്നത്. പാദങ്ങളിലാണ് ആദൃമായി ഇതനുഭവപ്പെടുക. പെരുപ്പ്, മരവിപ്പ്, വേദന, നടക്കാനുള്ള പ്രയാസം, ചെരുപ്പ് അറിയാതെ ഊരി പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്കു പാദങ്ങളിൽ അവിടവിടൊക്കെ തൊലി കട്ടിവയ്കുകയും വ്രണങ്ങളുണ്ടാവുകയും ചെയ്യും. മൂത്രം പിടിച്ചു നർത്താൻ പ്രയാസം. ഇടയ്ക്കിടയ്ക്ക് തലച്ചുറ്റൽ ഇങ്ങനെ പലവിധത്തിലാണ് പ്രമേഹം ഞരമ്പുകളെ ബാധിച്ച് ആരോഗൃ പ്രശ്നങ്ങളുണ്ടാക്കുന്നത്. ശരിയായ പ്രമേഹ നിയന് ത്രണമാണ് യതാർത്ഥ ചികിത്സ. ചികിത്സിക്കാൻ ഏറ്റവും പ്രയാസമുള്ളതാണ് നൃൂറോപ്പതി. പ്രമേഹ നിയന്ത്രണം നല്ലതാണെങ്കിൽ ഈ പ്രശ്നം വരില്ലെന്നു തന്നെ പറയാം. ചെറിയതോതിൽ ആരംഭിക്കുമ്പൊഴെ ശ്രദ്ധിച്ചാൽ ചികിത്സിച്ചുമാറ്റാം. താമസിച്ചാണെങ്കിൽ ചികിത്സയ്കു കാരൃമായ ഫലം കിട്ടുകയില്ല.
പ്രമേഹവും പാദങ്ങളുംപ്രമേഹചികിത്സയിൽ പാദ സംരക്ഷണത്തിനു വലിയ സ്ഥാനമാണുള്ളത് . പാദങ്ങളിൽ രക്തയോട്ടം കുറയുന്നതും ഞരമ്പുകൾക്കു ക്ഷീണം സംഭവിക്കുന്നതും പാദങ്ങളെ അപകടത്തിലാക്കും. അണുബാധ, ഉണങ്ങാത്ത വ്രണങ്ങൾ, ഇവയൊക്കെ കാലു മുറിച്ചുമാറ്റേണ്ട സഹചരൃങ്ങൾ വരെ സൃഷ്ടിക്കാം. മുഖം സംരക്ഷിക്കുന്നതു പോലെ കാലുകളും സംരക്ഷിക്കണമെന്നാണ് പറയാറ് . വീടിനുള്ളിലും പുറത്തും പാദരക്ഷകൾ ഉപയോഗിക്കണം. പാദരക്ഷകൾക്ക് ഉൂരിപ്പോകാത്തവിധം പിറകിൽ സ്ട്രാപ്പുവേണം. ഷൂപോലെ മുകളിൽ വെൽക്രൊ വച്ചതായാലുംമതി. ചവിട്ടുന്ന ഭാഗം(സോൾ) മൃദുത്വമുള്ള മൈക്രൊ സെല്ലുലർറബറൊ പോളിമറൊ കൊണ്ടുള്ളതാവണം. എല്ലാ ദിവസവും പാദങ്ങൾ സ്വയം പരിശോധിക്കണം. അടിവശം മുഖം നോക്കുന്നകണ്ണാടിയുടെ സഹായത്താടെ പരിശോധിക്കാവുന്നതാണ്. ചെറിയ ക്ഷതം പോലും അവഗണിക്കരുത്. അണുബായുണ്ടായാൽ ജീവൻ വരെ അകടത്തിലാകും. പ്രമേഹ പാദ ചികിത്സ ചെലവേറിയതാണ്. കാൽ നഖങ്ങൾ കട്ടിയുണ്ടെങ്കിൽ സ്വയം മുറിക്കാതിരിക്കുക. ആശുപത്രിയിൽ പ്രത്യേക തരം ഉപകരണങ്ങൾ വച്ചതു ശരിയാക്കിത്തരും. ആവുന്നപോലെ കുറെയെങ്കിലും നടക്കുക. പ്രമേഹം നല്ലപോലെ നിയന്ത്രിക്കുക. കാൽ പരിചരണത്തിൽ പരിചയസമ്പന്നനായ ഡോക്ടറുമായി ബന്ധത്തിലായിരിക്കുക.
ലൈഗിക ബലഹീനതപൊതുവെ ലൈംഗികകാരൃങ്ങൾ പുറമെ പറയാൻ ആളുകൾക്കു വിമുഖതയാണ് . നമ്മുടെ സാമൂഹൃ പാരമ്പരൃങ്ങളാണ് അതിനു കാരണം. പക്ഷെ ചില പ്രമേഹികൾ തങ്ങൾക്കു ലൈംഗികബലഹീനത അനുഭവപ്പെടുന്നുണ്ടെന്നു പറയാറുണ്ട്. ലിംഗത്തിലേക്കുള്ള രക്തധമനികൾക്കു സംഭവിക്കുന്ന മാറ്റങ്ങൾ മൂലം ഉദ്ധാരണം ശക്തമല്ലാതെ വരുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ഇതുണ്ടെങ്കിലും പുരഷന്മാരിലെ ലൈംഗിക ബലഹീനതയാണ് പ്രശ്നമാകുന്നത്. ലൈംഗിക പ്രവർത്തിയിൽ ആക്ടീവ് പാർട്ടണർ പുരുഷനാകയാൽ ലിംഗത്തിന്റെ ഉദ്ധാരണ ശേഷി കുറയുന്നത് പരുഷന് വലിയ നിരാശ ഉണ്ടാക്കും. പ്രമേഹം ലൈഗിക ബലഹീനതയുണ്ടാക്കുന്ന രോഗമാണ് ; അതിനു പരിഹാരങ്ങളുമുണ്ട്. ഇത് പ്രമേഹമുള്ള ഓരോരുത്തരും അറിയണം. വയാഗ്ര പോലുള്ള മരുന്നുകൾ അടക്കം ഫല പ്രദമായ ചികിത്സ ഇന്നു ലഭ്യമാണ്.
വേണ്ടുന്നതും വേണ്ടാത്തതുംപ്രമേഹത്തെ പ്പറ്റി ഏകദേശം ഒരറിവ് അതൃാവശൃമാണ് . പരമാവധി നടക്കാൻ നോക്കണം. ആഹാരത്തിലും മരുന്നുപയോഗത്തിലും സമയ നിഷ്ടവേണം. നമുക്കുചേരാത്ത ഭക്ഷണം വേണ്ടയെന്നു പറയാൻ മനസിനെ പഠിപ്പിക്കണം. പഴങ്ങൾ മതി ഫ്രൂട്ട് ജൃൂസുകാൾവേണ്ട. ഇടയ്ക് ഡോക്ടറെ കാണണം. ചിട്ടയായ വൃായാമം ഭക്ഷണകമം മരുന്നുകൾ അതൃാവശം പരിശോധനകൾ. അതുമതി. സ്വയം ചികിത്സിക്കരുത്. മരുന്നിന്റെ ഡോസുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ മാറ്റരുത്. കുറച്ചു കൂടുതൽ ഭക്ഷണം കഴിച്ചശേഷം ഒരു ഗുളിക അധികം കഴിച്ചാൽ മതി എന്നു കരൂതരുത് കിഡ്നി തകരാറു പേടിച്ച് എന്നുമെന്നും ക്രിയാറ്റിനിൻ നോക്കുന്നതുകൊണ്ടു ഗുണമി ല്ല. ആവശൃമുള്ള രക്ത പരിശോധനകൾ ഡോക്ടറുടെ നിർദ്ദേശ മനുസരിച്ചുചെയ്താൽ മതി. അത്ഭുത മരുന്നുകളുടെ പിന്നാലെ പോയി ഒന്നും നേടുന്നില്ല.