ഇൻസുലിൻ

* പ്രമേഹ ചികിത്സയ്ക് ആദൃം കണ്ടുപിടിച്ച മരുന്ന് ഇൻസുലിനാണ്. പിന്നെയാണ് ഗുളികകൾ വരുന്നത്. * കുത്തിവയ്കുന്ന ഇൻസുലിൻ മാത്രമെ ഇന്നുലഭൃമായിട്ടുള്ളു. പല സമയ പരിധിയിൽ പ്രവർത്തിക്കുന്ന ഇൻസുലിനുകളുണ്ട്. 4 മണിക്കൂർ, 12 മണിക്കൂർ, 24 മണിക്കൂർ, അതിൽ കൂടുതൽ മണിക്കൂറുകൾ. മൂക്കിൽ സ്പ്രേ, വിഴുങ്ങാനുള്ളത്... ആവിധത്തിലും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. തൊലിക്കടിയിൽ പ്രത്യേക സിറിഞ്ച് (ഇൻസുലിൻ സിറിഞ്ച്) ഉപയോഗിച്ചാണ് കുത്തിവയ്കുന്നത്. ഇൻസുലിൻ യൂണിറ്റു കണക്കാക്കിയാണ് കുത്തിവയ്കുന്നത്. അതിനനുസരിച്ചാണ് സിറിഞ്ചുകളും. 1 മില്ലി ലിറ്ററിൽ 40 യൂണിറ്റുകൾ ഉള്ള ബോട്ടിലുകളും 100 യൂണിറ്റുകൾ ഉള്ള ബോട്ടിലുകളും ഉണ്ട്. ശ്രദ്ധവേണം. ഇൻസുലിന്റെ ഡോസു തീരുമാനിക്കുന്നതു ശരീരഭാരം കണക്കിലെടുത്താണ് .സാധാരണ ഉപയോഗിക്കുന്നത് 30/70 മിക്സാണ്. കൃതൃമായ സമയത്ത് കൃതൃ അളവിൽ വേണം ഇൻസുലിൻ കുത്തിവെയ്ക്കാൻ.

കുത്തി വയ്‌ക്കേണ്ട സ്ഥലങ്ങൾ: രീതി.
  • 1. രണ്ടു ഭുജങ്ങളിലും
  • 2. തുടകളിൽ മാറിമാറി; തുടകളുടെപുറംഭാഗത്തു മാത്രം.
  • 3. പൊക്കിളിനു ചുറ്റും; മദ്ധൃത്തിൽ നിന്നും മൂന്നു വിരൽപാടകലത്തിൽ. സ്പിരിറ്റുപയോഗിച്ച് തൊലിപ്പുറം വൃത്തിയാക്കണം. തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് തൊലി പിടിക്കുകയും ഉയർത്തുകയും ചെയ്യുക. ആ തൊലിമടക്കിലേക്ക് സൂചി കുത്തനെ കുത്തുക. ഇൻജക്ടു ചെയ്യുക. തൊലിവിടുക. ഇൻസുലിൻ തൊലിക്കടിൽ പരന്നുകൊള്ളും. തന്നത്താൻ ഗ്ലുക്കോസ് നിലവാരം നിലനിർത്താം. ഒരു ഗ്ലൂക്കൊമീറ്ററും ഇൻസുലിൻ പേനയും മതി. ഡോസിൽ ചില അഡ്ജസ്റ്റുമെന്റുകൾ ചെയ്യാവുന്നതാണ്.

ഇൻസുലിൻ എടുക്കേണ്ട സാഹചരൃങ്ങൾ

1. ടൈപ്പ് I പ്രമേഹം ; ജീവിതം മുഴുവൻ ഇൻസുലിനെ ആശ്രയിക്കണം

2. ഗുരൂതരമായ രോഗങ്ങൾ ബാധിക്കുമ്പോൾ.

3. ഗുളികകൾ കൊണ്ടു പ്രമേഹം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ

4. കുറഞ്ഞ പ്രായത്തിലാണ് പ്രമേഹം വരുന്നതെങ്കിൽ തുടക്കത്തിൽ ഒരു വർഷത്തോളം ഇൻസുലിൻ എടുത്തശേഷം ഗുളികയിലേക്കു മാറാവുന്നതാണ്.

ഇൻസുലിൻ പേന സൗകരൃപ്രദമാണ്. യാത്രയിൽ കൊണ്ടു നടക്കാം. ചെറിയ സൂചിയായതു കൊണ്ടു വേദന കുറവാണ്. ഇൻസുലിൻ നഷ്ടം കുറവാണ്. സ്വയം കുത്തിവയ്കൽ കൂടുതൽ സൗകരൃപ്രദമാണ്. ഇൻസുലിൻ കുത്തിവയ്കുന്നവർ ഷുഗർ നിലവാരം താഴ്ന്നു പോകാവുന്ന അവസ്ഥയെപ്പറ്റി ഓർത്തിരിക്കണം. മധുരമുള്ളതെന്തെങ്കിലും കൈയിൽ കരുതണം. രക്തത്തിലെ ഗ്ലൂക്കോസ് നല്ല നിലയിൽ നിയന്ത്രിക്കാൻ ചിലപ്പോൾ ഇൻസുലിനും ഗുളികകളും സംയോജിപ്പിച്ചു കൊണ്ടുള്ള ചികിത്സ ആവശൃമായി വരും.

Image
Image
Image
"കൃത്യമായ രോഗനിർണ്ണയവും മരുന്നും പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ ഏറ്റവും അത്യാവശ്യമാണ്."