
പ്രമേഹികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ഗർഭകാല പ്രമേഹത്തിലും പ്രതിഫലിക്കുന്നത് കാണാം. ഗർഭകാല പ്രമേഹവും വല്ലാതെ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . ഇതു രണ്ടു തരത്തിൽ കാണുന്നു. 1. നിലവിൽ പ്രമേഹമുള്ള സ്ത്രീ ഗർഭിണിയാവുക. 2. ഗർഭകാലത്താദൃമായി പ്രമേഹമുണ്ടാവുക. ഗർഭകാല പ്രമേഹം വേണ്ടവണ്ണം പരിചരിച്ചില്ലെങ്കിൽ ഏതു ഘട്ടത്തിലും അലസിപ്പോകാം. ഗർഭസ്ത ശിശു കൂടുതൽ വണ്ണം വയ്കുന്നതിനാൽ പ്രസവം ബുദ്ധിമുട്ടുള്ളതാവും. മിക്കപ്പോഴും സിസേറിയൻ വേണ്ടിവരും. ബ്ലഡ് പ്രഷർ ഉയരാനും അമ്മയ്ക്ക് പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യത കൂടുതലാണ്. പ്രസവാനന്തരം കുഞ്ഞുങ്ങൾക്ക് ശ്വാസം മുട്ടൽ, മഞ്ഞ എന്നിവ കൂടുതലായി കണ്ടു വരുന്നു. പ്രസവാനന്തരം കരുതലെടുത്തില്ലെങ്കിൽ അമ്മയ്ക്ക് സ്തിരമായി പ്രമേഹമുണ്ടാകാനാണു കൂടുതൽ സാദ്ധ്യത.
നിലവിലെ പ്രമേഹം ടൈപ്പ് I ആകാം, ടൈപ്പ് II ആകാം. ടൈപ്പ് I പ്രമേഹമുള്ളവർ വളരെ അധികം കരുതലോടെ ഗർഭം ധരിക്കുകയും ഗർഭകാലത്തുടനീളം വിദഗ്ധ പരിചരണത്തിലായിരിക്കുകയും വേണം. വളരെ സങ്കീർണ്ണമാണ് ടൈപ്പ് I പ്രമേഹികളിലെ ഗർഭകാലം. നിലവിൽ പ്രമേഹമുള്ളവർ ഒരു സ്ത്രീ രോഗ വിദഗ്ധയുമായാലോചിച്ച് പ്രഗ്നൻസി മുൻകൂട്ടി പ്ലാൻ ചെയ്യുക തന്നെ വേണം. ഗർഭിണിയാകുമ്പോൾ ഇൻസുലിൻ ഉപയോഗത്തിലായിരിക്കണം. നല്ല ബ്ലഡ് ഷുഗർ കൺട്രോളിലായിരിക്കണം. ഗർഭിണികളിൽ പൊതുവെ നോർമൽ ബ്ലഡ് ഷുഗർ സാധാരണയിൽ നിന്നും താഴെ ആയിരിക്കും. FBS- 80-90 മില്ലി ഗ്രാം/ ഡെസിലിറ്റർ PPBS 110-120 മില്ലി ഗ്രാം/ ഡെസിലിറ്റർ. HBA1C 5.7% നുതാഴെ.
ഗർഭമായി ആദൃം ഡോക്ടറെ കാണുമ്പോൾ തന്നെ രക്തത്തിലെ ഷുഗർ പരിശോധിക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്. 75 ഗ്രാം ഗ്ലൂക്കോസ് കലക്കികുടിച്ചശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസ് നോക്കുന്ന രീതിയാണത് . അത് 140 മില്ലിഗ്രാം/ ഡെസിലിറ്ററാണെങ്കിൽ കരുതലാവശൃമാണ്. കുടുംബപരമായി പ്രമേഹം വരാൻ സാദ്ധ്യതയുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളിലും ഡോക്ടറുടെ അഭിപ്രായം തേടണം. യാതൊരുവിധ അലംഭാവവും പാടില്ല. ഇങ്ങനെ ആയാൽ കുഞ്ഞിനും അമ്മയ്ക്കും പ്രശ്നങ്ങളുണ്ടാകില്ല. കൃതൃമായുള്ള രക്ത പരിശോധനകൾ, ആവർത്തിച്ചുള്ള അൾട്രാസൗണ്ട് സ്കാനിംഗ് ഇവയെല്ലാം അനിവാരൃമാണ്. ഗർഭകാല പ്രമേഹം അധികം താമസിയാതെ അമ്മയെയും, കുഞ്ഞിനെ വിദൂര ഭാവിയിലും പ്രമേഹികളാക്കാം എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അമ്മയെയും കുഞ്ഞിനെയും സംബന്ധിച്ച് ഏറ്റവും നല്ല ഗർഭകാല പ്രമേഹപരിചണം വളരെ പ്രധാനപ്പെട്ടതാണ്.



