നവഭാരത് ഹോസ്പിറ്റൽ
പ്രതീക്ഷകൾക്കപ്പുറം
വർഷംതോറും കേരളജനതയുടെ വലിയൊരുശതമാനം പ്രമേഹവും അനുബന്ധ ബുദ്ധിമുട്ടുകളും കാരണം പ്രയാസം അനുഭവിക്കുന്നു. മെച്ചപ്പെട്ട പരിചരണത്തിന് നൂതന പ്രമേഹ കേന്ദ്രങ്ങളും ഓൺലൈൻ സേവനങ്ങളും ആവശ്യമാണ്. ഞങ്ങളുടെ ക്ലിനിക്ക് പ്രമേഹ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രമേഹം ഉള്ള ആളുകൾക്ക് ഫലപ്രദമായ ചികിത്സയും പ്രതിരോധ ഇടപെടലുകളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.പ്രമേഹം ബാധിച്ച വ്യക്തിക്ക് കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നതിനായി ബാധിതരുടെ കുടുംബങ്ങൾക്ക് അവബോധം നൽകുന്നു. പ്രിവന്റീവ് കെയറും ചെക്കപ്പുകളും മുതൽ ഹോം കെയർ അടക്കമുള്ള സേവനങ്ങൾ ലഭ്യമാണ്. നിങ്ങളുടെ ആരോഗ്യം ശക്തമാക്കാൻ ഞങ്ങളുടെ പ്രാഥമിക പരിചരണ വിദഗ്‌ദ്ധർ ബദ്ധശ്രദ്ധരാണ്.നവഭാരത് ഹോസ്പിറ്റലിൽ ചികിത്സയിലുള്ളവർ, പ്രായാധിക്യമുള്ളവർ, തിരക്കുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ,പ്രവാസികൾതുടങ്ങി എല്ലാ മലയാളികൾക്കും പ്രമേഹ ചികിത്സാ സേവനം(Consultation)അവരുടെ സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ ലോകത്തെവിടെയും ലഭിക്കുന്നതിനുള്ള സൗകര്യം കൂടി ഒരുക്കുകയാണ് - പ്രമേഹം.കോം (prameham.com) ഓൺലൈൻ ഡയബീറ്റിസ്ക്ലിനിക്(Online Diabetes Clinic)......