പരിശോധനകൾ

Image

ചില ശാരീരിക അസ്വസ്ഥതകളുമായി ഡോക്ടറെ സമീപിക്കുമ്പൊഴാണ് ഒരാൾ താൻ പ്രമേഹിയണെന്ന തിരിച്ചറിവിലേക്ക് എത്തുന്നത്. ധാരാളമായി മൂത്രംപോകുന്നു. വല്ലാതെ വിശക്കുന്നു. എത്ര കഴിച്ചിട്ടുംമതിയാകുന്നില്ല. ഈയിടെയായി തൂക്കം നന്നെ കുറയുന്നു. പൊതുവെ ക്ഷീണം കൂടുതൽ തോന്നുന്നു. മൂത്രഭാഗത്ത് വലിയ ചൊറിച്ചിൽ. പിന്നെ കുടുംബത്തിൽ മിക്കവരും പഞ്ചസാരക്കാരാ... എന്ന മേമ്പൊടിയും ചേർന്നാൽ ചിത്രം പൂർണ്ണം.

അപ്പൊപിന്നെ പരിശോധനകളിലേക്ക്... സമ്പൂർണ്ണമായ ഒരു ശരീര പരിശോധന * പൾസ് * ബ്ലഡ് പ്രഷർ * ഉയരം * തൂക്കം * ബി.എം.ഐ * വെയ് സ്റ്റ് ഹിപ് റേഷൃൊ. ലബോറട്ടറി പരിശോധനകൾ * രക്തത്തിന്റെ സാധാരണ പരിശോധന * മൂത്രത്തിന്റെ സാധാരണ പരിശോധന: മൈക്രൊ ആൽബുമിൻ * എച്ച് ബി എവൺ സി (HbA1c) * ഫാസ്റ്റിം ബ്ലഡ് ഷുഗർ (FBS) *പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ്ഷുഗർ (PPBS) * ലിപ്പിഡ് പ്രൊഫൈൽ * ലിവർ ഫംഗ്ഷൻ ടെസ്റ്റ് * കിഡ്നി ഫംഗ്ഷ ടെസ്റ്റ് , ഈ.സി.ജി , എക്സ്- റെ ചെസ്റ്റ് , അൾട്രാസൗണ്ട് സ്കാൻ അബ്ഡൊമൻ ഇത്രയും അടിസ്ഥാന പരിശോധനകളും അതിനനുസരിച്ചുള്ള ചികിത്സാവിധികളും ചിട്ടകളും നിഷ്ടയോടെ പാലിച്ചാൽ പ്രമേഹംമൂലമുള്ള വലിയ പരുക്കുകളൊന്നും വരാതെ ജീവിതം ആസ്വാദൃമാക്കാം. അങ്ങനെയെന്നാൽ ഈ പൂർണ്ണമായ ടെസ്റ്റുകൾ മൂന്നുവർഷം കൂടുമ്പോൾ ചെയ്താൽ മതി. പക്ഷെ എല്ലാവർഷവും കണ്ണുകൾ പരിശോധിക്കണം. ഇതൊരു പൊതു നിർദ്ദേശം മാത്രം. ഒരോ പ്രമേഹിയും വൃതൃസ്ഥനായതുകൊണ്ട് വൃക്തിയെ അറിഞ്ഞുള്ള സമീപനം ആവശൃമായി വരും. അതുപോലെ പ്രായം ഏറുംതോറും പരിശോധനകളുടെ ഇടവേളയിൽ മാറ്റം വേണ്ടിവരും.